ജീവനോടെ കോഴിയുടെ തൊലിയുരിഞ്ഞ സംഭവം; കോഴിക്കട ഉടമ അറസ്റ്റിൽ
കോഴിയെ ജീവനോടെ തൊലിയുരിഞ്ഞ് കഷണമാക്കിയ സംഭവത്തിൽ കോഴിക്കടക്കാരൻ അറസ്റ്റിൽ. പാറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവർത്തിക്കുന്ന കടയിലെ മനു(36)ആണ് അറസ്റ്റിലായത്.ജീവനോടെ കോഴിയെ തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇറച്ചി വാങ്ങാൻ വന്ന യുവാവാണ് ക്രൂര രംഗങ്ങൾ മൊബൈലിൽ പകർത്തിയത്.
സാധാരണ തല അറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് കോഴിയുടെ തൊലിയുരിച്ച് കഷണങ്ങളാക്കുന്നത്. എന്നാൽ ക്യാമറയിൽ നോക്കി ചിരിച്ചുകൊണ്ടാണ് ഇയാൾ ക്രൂരത ചെയ്തത്.