അരുവിപ്പുറത്തു വിദ്യാർഥി മുങ്ങി മരിച്ച സംഭവം;ദൂരൂഹത അന്വേഷിക്കും

 

അരുവിപ്പുറത്തു വിദ്യാർഥി മുങ്ങി മരിച്ച സംഭവം;ദൂരൂഹത അന്വേഷിക്കും .
തിരുവനന്തപുരം;നെയ്യാറ്റിൻകര ,അരുവിപ്പുറത്തു ,മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ മൂന്നാം വർഷ ബികോം വിദ്യാർഥി
വിഷ്ണു 21 ആണ് ഇന്ന് രണ്ടു മണിയോടെ മുങ്ങി മരിച്ചത് .അരവിപ്പുറത്തെ മഠത്തിന്റെ പിൻഭാഗത്തു ഉള്ള നെയ്യാറിലെ കയത്തിലായിരുന്നു ദാരുണാ അന്ദ്യം .
ഉച്ചക്ക്  മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ മൂന്നാം വർഷ ബികോം വിദ്യാർഥികൾ ആൺകുട്ടികളും പെൺകുട്ടികളുമടക്കം ഒരേ യൂണിഫോമിൽ  അരവിപ്പുറത്തെ മഠത്തിന്റെ പിൻഭാഗത്തു ഉള്ള നെയ്യാറിലെ ഭാഗത്തു വെള്ളത്തിൽ  കൂട്ടം കൂടുന്നതും ഓടുന്നതും ശ്രദ്ധയിൽ
പെട്ടതിനെ തുടർന്ന്  അരവിപ്പുറത്തെ മഠത്തിന്റെ ഭാരവാഹികൾ  മാരായമുട്ടം പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.പോലീസ് എത്തി വിദ്യാർഥികളെ കരക്ക്‌ കയറ്റി വിട്ടുവെങ്കിലും
കുറച്ചു പേർ അവിടെ തന്നെ നിലയുറപ്പിച്ചു .സംശയം തോന്നിയ പോലീസ് വിവരം തിരക്കിയപ്പോളാണ്  വിഷ്ണു വെള്ളത്തിൽ മുങ്ങിയ സംഭവം
അറിയുന്നത് .


തുടർന്ന് പോലീസ് ഫയർ ഫോഴ്‌സിനെ അറിയിച്ചു തിരച്ചിൽ നടത്തിയപ്പോഴാണ് വിഷ്ണുവിന്റെ ബോഡി ലഭിച്ചത് .
പെട്ടെന്ന് നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും .അൻപതോളം വിദ്യാർഥിൽ ഉണ്ടായിരുന്നതിൽ
ഒരാൾ പോലും പോലീസിനെയോ,ഫയർ ഫോഴ്‌സിനെയോ നാട്ടുകാരെയോ വിളിക്കാൻ ശ്രമിച്ചിരുന്നില്ല.ഇതിൽ നാട്ടുകാർ ദുരൂഹത കാണുന്നു .എല്ലാവരുടെകയ്യിലും മൊബൈൽ ഫോൺ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട്  ഫയർ ഫോഴ്‌സിനെയോ പോലീസിനെയോ വിളിച്ചില്ല .അങ്ങനെയായായിരുന്നെങ്കിൽ വിഷ്ണു രക്ഷപ്പെടുമായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.വളരെ താമസിച്ചു മാത്രമാണ് പുറം  ലോകം ഇതറിയുന്നത് .മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് മാരായമുട്ടം പോലീസ് പരിശോധിക്കും.

Previous Post Next Post