ബാലരാമപുരത്ത് മതപാഠനശാലയില്‍ പതിനേഴുകാരിയെ തൂങ്ങി മരിച്ച സംഭവം ;
അന്വേഷണം ആവശ്യപ്പെട്ടു ,ബിജെപി യും ,എ ബി വി പിയും മാർച്ചു സംഘടിപ്പിച്ചു .
പോലീസ്അ ന്വേഷണം ആവശ്യപ്പെട്ടു ,ബിജെപി യും ,എ ബി വി പിയും മതപാഠശാലയിലേക്ക് മാർച്ചു സംഘടിപ്പിച്ചു .
രാവിലെ ബിജെപിയും ഉച്ചക്ക് ബി വി പിയും മരിച്ചു നടത്തി .ബാലരാമപുരം വിഴിഞ്ഞം റോഡിൽ
പോലീസ് ബാര ക്കേട് തീർത്തു .തടഞ്ഞതു സംഘർഷത്തിന് വഴിതെളിച്ചുവെങ്കിലും എ എസ്‌പി യും
കാട്ടാക്കട ഡി വൈ എസ് പി അനിൽകുമാറും ചേർന്നു ഇത് തടഞ്ഞു .മതപാഠശാലയുടെ ഭാഗത്തുള്ളവരും കൂടിയതോടെ
സംഘർഷത്തിന്റെ വക്കത്തു എത്തിയെങ്കിലും വാൻ പോലീസ് സംഗം ഇത് തടഞ്ഞു .കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം .
സ്ഥാപന അധികൃതരിൽനിന്നു കുട്ടി പീഡനം നേരിട്ടതായാണ് ആരോപണം. കഴിഞ്ഞ പെരുന്നാളിന് ശേഷമാണ് പെണ്‍കുട്ടി സ്ഥാപനത്തിനെതിരെ പരാതി അറിയിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ 2 മണിയോടെ കുട്ടി ഉമ്മയെ വിളിച്ച് ഉടന്‍ ബാലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടു. ഒന്നര മണിക്കൂറിനുളളില്‍ സ്ഥാപനത്തിലെത്തിയ മാതാവിനെ ആദ്യം കുട്ടിയെ കാണാൻ അനുവദിച്ചില്ല. പിന്നീട് കുട്ടി കുളിമുറിയില്‍ മരിച്ച് കിടക്കുന്നതായാണ് അറിയിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.