മദ്യപാനികൾക്കും ,ക്രിമിനൽ പശ്ചാത്തല മുള്ളവർക്കും സ്കൂൾ ബസ്സുകൾ ഓടിക്കാനാകില്ല


 

മദ്യപാനികൾക്കും ,ക്രിമിനൽ  പശ്ചാത്തല മുള്ളവർക്കും  സ്കൂൾ ബസ്സുകൾ  ഓടിക്കാനാകില്ല 

വാഹന പരിശോധനയും, റോഡ്  സുരക്ഷാ ക്ലാസ്സും .
തിരുവനന്തപുരം  :ജോയിൻറ് ആർടിഒ ഓഫീസിൻ്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര താലൂക്കിലെ സ്കൂൾ ബസ്സുകളുടെ  പരിശോധനയും,ഡ്രൈവർക്ക് ഉള്ള റോഡ് സുരക്ഷാ ക്ലാസും നടത്തി.
 മെ യ് 22ന്  ഇൻസ്റ്റിറ്റ്യൂഷണൽ ബസുകളുടെ ഡ്രൈവർമാർക്ക് റോഡ് സുരക്ഷാ ക്ലാസ് വിശ്വഭാരതി സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കഴിഞ്ഞദിവസം  എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ബസുകളുടെ പരിശോധന തടത്തിക്കുളം,ബൈപ്പാസ് ഹൈവേയിൽ  വച്ചു നടത്തി.വാഹന പരിശോധനയിൽ പിഴവുകൾ കണ്ടെത്തിയ സ്കൂൾ വാഹനങ്ങൾ
പിഴവ് പരിഹരിച്ച്  സ്റ്റിക്കറുകൾ ബസ്സിൽ  പതിക്കണം .മദ്യപാനികൾ, ക്രിമിനൽ പശ്ചാത്തലം ഉള്ളവർ സ്കൂൾ ബസ്സുകൾ ഓപ്പറേറ്റ് ചെയ്യാൻ അനുവദിക്കില്ല.മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ വാഹന പരിശോധനയിലൂടെ  കണ്ടെത്തും നിയമ നടപടികളും ഉണ്ടാകും.സുരക്ഷാ ക്ലാസിനും,വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകാൻ ജോയിൻറ് ആർ ടി . ഒ . ജെറാഡ് ,എം .വി.ഐ മാരായ മാലിക്,ശ്രീകുമാർ, എ എം വി മാരായ
റെനി ,രഞ്ജിത്ത്,സിയാദ്,തുടങ്ങിയ ഉദ്യോഗസ്ഥർ നേതൃത്വം നൽകി.ഈ  സ്കൂൾ വർഷം  സ്കൂൾ ബസ്സുകളുടെ  പരിശോധന ഇടക്കിടെ ഉണ്ടാകുമെന്നും 
ട്രാഫിക് നിയമങ്ങൾ  പാലിച്ചു മാത്രമേ  വാഹനങ്ങൾ യാത്ര തുടരാവൂ എന്നും  ഡ്രൈവർമാർക്ക് കർശന നിർദേശം നല്കിയിട്ടുള്ളതായി അധികാരികൾ  മാധ്യമങ്ങളോട് പറഞ്ഞു .  


.





Previous Post Next Post