വെൺപകൽ പ്രഭാവതിയെ മാനസിക രോഗിയാക്കിയത് ദുർമ്മരണം മുന്നിൽ കണ്ടോ .


 വെൺപകൽ പ്രഭാവതിയെ മാനസിക രോഗിയാക്കിയത് 

ദുർമ്മരണം മുന്നിൽ  കണ്ടോ .

കർക്കട മാസത്തിൽ രാമായണവും 
 മറ്റു സമയങ്ങളിൽ  ഭാഗവതവും 
 പാരായണം ചെയ്യുന്ന ഒരാൾ മാനസിക രോഗിയാണെന്ന് പറഞ്ഞാൽ  വിശ്വസിക്കാനാകുമോ .
മൃതദേഹം വീട്ടിൽ കൊണ്ട് വന്ന സമയം  കരയാൻ  ഒരാളുപോലും 
ഇല്ലാതിരുന്നതും  ദുരൂഹത കൂട്ടുന്നു.

പ്രഭാവതിയുടെ കൈവശം ഉണ്ടായിരുന്ന ലക്ഷങ്ങൾ 
അപഹരിച്ചതാര് .അവരുടെ മരണത്തിലെ ദുരൂഹത 
രഹസ്യമായി അന്വേഷിച്ചു തുടങ്ങി.പ്രദേശവാസികളുടെ 
മൊഴി രഹസ്യമായി എടുക്കുന്നതായി സൂചന.
പ്രഭാവതിയുടെ മരണത്തിൽ ദുരൂഹത മാറ്റാൻ 
ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക്  പരാതി എന്ന് സൂചന 

പ്രഭാവതിയുടെ മരണത്തിൽ ദുരൂഹത എന്ന് ബന്ധുക്കളും നാട്ടുകാരും .

തിരുവനന്തപുരം ; നെയ്യാറ്റിൻകര ,വെൺ പകൽ , കൃഷ്ണ ഗോപുരത്തിൽ, പ്രഭാവതി 63,
 വീടിനുള്ളിൽ കത്തി മരിച്ച സംഭവത്തിൽ ദുരൂഹത എന്നു നാട്ടുകാർ , സംഭവത്തിലെ  ദുരൂഹതയ്ക്ക്  പിന്നിൽ  പ്രഭാവതിയുടെ അടുത്ത ബന്ധുക്കൾ ആണെന്ന്  നാട്ടിൽ പാട്ട് ആയിട്ടുണ്ട് .പ്രഭാവതിയെ  മാനസിക രോഗി യാണെന്ന്  പ്രചരിപ്പിച്ചതെൻഡിന് .

 ആദ്യഘട്ടത്തിൽ ദുരൂഹത ഇല്ലെന്ന്  
 നെയ്യാറ്റിൻകര പോലീസ് പറയുമ്പോഴും , പോസ്മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് നെയ്യാറ്റിൻകര പോലീസ് . പ്രഭാവതിയുടെ ഉറ്റ ബന്ധുക്കൾ ശവസംസ്കാരം  കത്തിക്കുന്നതിന്  എതിരു നിന്നെങ്കിലും  ചില പ്രാദേശിക സംഘടനകളുടെ സഹായത്തോടെ തിരുവനന്തപുരം ശാന്തിക വാടത്തിൽ
 എത്തിച്ചു ചിതയിൽ സംസ്കരിക്കുകയായിരുന്നു. ഇത് തെളിവ് നശിപ്പിക്കാൻ ആണെന്നാണ് നാട്ടുകാരുടെ പക്ഷം . ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു സഹോദരൻ രംഗത്ത് വന്നിട്ടുണ്ട് . ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനും , കോടതിയെ സമീപിക്കാനും നീക്കം നടക്കുന്നു.

 വർഷങ്ങൾക്കു മുമ്പ്  പ്രഭാവതിയുടെ ഭർത്താവ് ഗോപിനാഥൻ ഗൾഫിൽ വച്ച്  മരിച്ചതിനുശേഷം  ഇവരുടെ ജീവിതം ഏറെ കഷ്ടപ്പാടിൽ ആയിരുന്നു . തിരുവനന്തപുരം പരിസരത്തും ഉള്ള  പല വീടുകളിൽ നിന്നായി വീട്ടുവേലയെടുത്ത് ആയിരുന്നു  ഇവരുടെ പിന്നീടുള്ള ജീവിതം . ഇങ്ങനെ 8 ലക്ഷത്തോളം രൂപ സമാഹരിച്ചു വച്ചിരുന്നത്  സ്വന്തം മകൾ ഗോപീകൃഷ്ണക്ക് വീട് വയ്ക്കാൻ നൽകിയിരുന്നു. വീടുപണി പൂർത്തിയായ ശേഷം  പ്രഭാവതി ഈ രൂപ തിരികെ ചോദിച്ചതായി പറയുന്നുണ്ട്  . അങ്ങനെ മകളും അമ്മയും പിണക്കത്തിൽ ആവുകയും  പ്രഭാവതിയെ വീടിന് പുറത്താക്കുകയും ചെയ്തു. പിന്നീടും ഇവർ പല വീടുകളിലും ജോലിചെയ്തും പലസ്ഥലത്ത്  അന്തിയുറങ്ങി ജീവിച്ചു പോകുകയായിരുന്നു . സമീപകാലങ്ങളിൽ പ്രഭാവതി അമ്പലങ്ങളിലും മറ്റു സ്ഥലങ്ങളിലും 
 ഭാഗവത, രാമായണ   പാരായണത്തിൽ വ്യാപൃതയായിരുന്നു  . ഇതിൽ നിന്നുള്ള ഇവരുടെ വരുമാനം  ജീവിക്കാൻ ഉതകുമായിരുന്നു. പ്രഭാവതിക്ക്  രണ്ട് മക്കളാണുള്ളത്
 കൃഷ്ണകുമാർ മകനും , ഗോപി കൃഷ്ണ മകളുമാണ്.
 മകൻ വിവാഹിതനും നെയ്യാറ്റിൻകര ഊരുട്ടുകര സ്കൂളിലെ അധ്യാപകനും ആണ് . മകൾ ഗോപികൃഷ്ണയുടെ ഭർത്താവ്  അടുത്തകാലത്ത് ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്നു. 

 അടുത്തിടെ  മാതൃഭൂമി പത്രത്തിൽ
 വെൺ പകൽ തിട്ടച്ചൽ ശ്രീകണ്ഠൻ ശാസ്താ  എൻഎസ്എസ് കരയോഗത്തിലെ  രാമായണമാസാചരണത്തിന്റെ ഭാഗമായി  ഒരു വാർത്ത വന്നിരുന്നു.
 ഇതിൽ പ്രഭാവതി രാമായണം വായിക്കുന്ന ആയിട്ടാണ്  പുറത്തുവന്നത് . ഇത് മകനും മകൾക്കും  ബുദ്ധിമുട്ടുണ്ടാക്കിയ നാട്ടുകാർ പറയുന്നു . തുടർന്ന് അമ്മയും മക്കളും തമ്മിൽ വലിയ വലിയ ശത്രുതയിലാ നാട്ടുകാർ പറയുന്നു. 

 തുടർന്ന് ഒരു ദിവസം നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ ഒരു  ഒരു എഎസ്ഐയുടെ നേതൃത്വത്തിൽ 
 പ്രഭാവതിയെ നെയ്യാറ്റിൻകര സ്റ്റേഷനിൽ എത്തിച്ചു ഭീഷണിപ്പെടുത്തിയതിനു ശേഷം 
 തിരുവനന്തപുരം, ശാസ്ത്രങ്ങളെ ശ്രീരാമകൃഷ്ണ ആശുപത്രിയിൽ എത്തിച്ച് മാനസിക മാനസിക രോഗിയാക്കാനുള്ള ശ്രമം നടന്ന ആയിട്ടാണ്  ചില ബന്ധുക്കൾ പറയുന്നത്. അവിടെ ഇവർക്ക് ഷോക്ക് കൊടുത്ത കാര്യം പറയുന്നുണ്ട് .

 ആശുപത്രിയിൽ നിന്നും മടങ്ങിയ പ്രഭാവതി ജില്ലാ കളക്ടർ , തിരുവനന്തപുരം റൂറൽ എസ് പി , ഡിജിപി, ഡി എസ് പി തുടങ്ങിയവർക്ക്  പരാതി നൽകിയാലും പറയുന്നുണ്ട്.
 ഇതിൽ ഒന്നും അവർക്ക് നീതി ലഭിച്ചിട്ടില്ല. എന്ന് തൊഴിലുറപ്പ് തൊഴിലാളികളോട് പറഞ്ഞതായി പറയുന്നുണ്ട് .
 എന്തായാലും അധ്യാപകനായ കൃഷ്ണകുമാറിന്റെ  ഇഷ്ടക്കാരായ ചില പ്രാദേശിക സംഘടനയേ പേടിച്ച് 
 പലരും പരാതി നൽകാൻ ഒരുങ്ങുന്നില്ല. എന്നാൽ ചില ബന്ധുക്കൾ പരാതിയുമായി മുന്നോട്ടു വന്നിട്ടുണ്ട്.

Previous Post Next Post