ഓഗസ്റ്റ് 29 നു തുടങ്ങുന്ന നെയ്യാര്‍മേളയുടെ സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം.


 മേളയിൽ സാംസ്കാരിക സാഹിത്യ പരിപാടികളും കലാവതരണങ്ങളും .


പ്രബിൻ.എസ്‌.ജെ 

തിരുവനന്തപുരം:നെയ്യാര്‍മേള ഓഗസ്റ്റ് 29ന് ;സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം  സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റെയും തദ്ദേശസ്വയം ഭരണ  സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയും ചേർന്നു  സംഘടിപ്പിക്കുന്ന നെയ്യാര്‍ മേളയുടെ പത്താമത്  നെയ്യാര്‍മേള സമ്മാന കൂപ്പണ്‍ വിതരണ ഉത്ഘാടനം നടത്തി.നെയ്യാറ്റിന്‍കര ബസ്സ്റ്റാ ന്റ് ജംഗ്ഷനിൽ   ചേർന്ന  യോഗത്തിൽ കെ.ആന്‍സലന്‍ എം.എല്‍.എ. നിംസ് മെഡിസിറ്റി എം.ഡി. എം.എസ്. ഫൈസല്‍ഖാന്  കൂപ്പൺ നല്‍കി നിര്‍വഹിച്ചു.ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ ആറാലുംമൂട്  മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ (തലയല്‍ നഗര്‍) നടക്കുന്നു. വ്യാപാരമേള, വിവിധ സാംസ്കാരിക സാഹിത്യ പരിപാടികള്‍, കലാവതരണങ്ങള്‍ തുടങ്ങിയവ അരങ്ങേറും.
ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ . എം.എ. സാദത്ത്, കൗണ്‍സിലര്‍മാരായ എസ്. പ്രസന്നകുമാര്‍,  കൂട്ടപ്പന മഹേഷ്, എ. എസ്. ഐശ്വര്യ, എസ്. ദീപ,  നെയ്യാര്‍ മേള ജനറല്‍ കണ്‍വീനര്‍ എം. ഷാനവാസ്, കണ്‍വീനര്‍ പി. ബാലചന്ദ്രന്‍നായര്‍, സംഘാടക സമിതി അംഗങ്ങളായ പി. പ്രദീപ്, ബി. മണികണ്ഠന്‍, റ്റി. തങ്കരാജ്, രചന വേലപ്പന്‍നായര്‍, പ്രസിഡന്‍റ് എസ്. കെ. ജയകുമാര്‍,  എന്‍.എസ്. ദിലീപ്, നെയ്യാറ്റിന്‍കര ജയചന്ദ്രന്‍,  ഗ്രൗണ്ട് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. തലയല്‍ പ്രകാശ്, വി. എസ്. സജീവ് കുമാര്‍, കൊടങ്ങാവിള ഷിബു , സജികുമാര്‍ പെരുങ്കടവിള, തുടങ്ങിയവര്‍ സംബന്ധിച്ചു.

ചിത്രം : നെയ്യാര്‍മേള സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം കെ . ആന്‍സലന്‍ എംഎല്‍എ നിംസ മെഡി സിറ്റി എംഡി എംഎസ് ഫൈസല്‍ഖാന് നല്‍കി നിര്‍വ്വഹിക്കുന്നു
Previous Post Next Post