നെയ്യാറ്റിൻകര;നെയ്യാറ്റിൻകരയിൽ കോടയും ചാരായവും പിടികൂടി . ഇന്ന് ഉച്ചക്ക് നെയ്യാറ്റിൻകര നെല്ലിമൂട്ടിൽ ആണ് സംഭവം. സ്കൂട്ടറിൽ കടത്തിയ ചാരായം പിടികൂടി തൊട്ടുപിന്നാലെയാണ് പ്രതിയുടെ വീട്ടിൽ കോഴിക്കൂട്ടിൽ സൂക്ഷിച്ചിരുന്ന വാറ്റുവാനുള്ള കോട പിടിച്ചെടുത്തത്.
പ്ലാസ്റ്റിക് കുടത്തിൽ ഇരുന്ന് നിരവധി കുടങ്ങളിലെ കോട എക്സൈസ് നശിപ്പിച്ചു.നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ അരുൺ കുമാർ.M.S ഉം സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കാഞ്ഞിരംകുളത്തെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിനിടെ KL-20-M-4101 നമ്പർ സ്കൂട്ടിൽ കടത്തുകയായിരുന്ന 2 ലിറ്റർ ചാരായവുമായി നെയ്യാറ്റിൻകര താലൂക്കിൽ കാഞ്ഞിരംകുളം വില്ലേജിൽ കാഞ്ഞിരംകുളം ദേശത്ത് കാഞ്ഞിരംകുളം അനുപമ ആശുപത്രിക്ക് സമീപം അനഖ ഭവനിൽ ഗോപിനാഥൻ മകൻ 40 വയസുള്ള അരുൺ നാഥ് എന്നയാളെ പിടികൂടി കേസെടുത്തു. പ്രിവൻ്റീവ് ഓഫീസർ (Gr) മാരായ സുരേഷ് കുമാർ.N, രജിത്ത്.K.R, സിവിൽ എക്സൈസ് ഓഫീസർ പ്രവീൺ.M. മുഹമ്മദ് അനീസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിബു.T എന്നിവരും ഉണ്ടായിരുന്നു.നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ.A.K യും പാർട്ടിയും ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കാഞ്ഞിരംകുളത്തെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിനിടെ KL-20-Q-0166 നമ്പർ ബൈക്കിൽ കടത്തുകയായിരുന്ന 7 ലിറ്റർ ചാരായവുമായി നെയ്യാറ്റിൻകര താലൂക്കിൽ കാഞ്ഞിരംകുളം വില്ലേജിൽ കഴിവൂർ ദേശത്ത് മേലെവിളാകം ഉരംകോരിയിട്ട പുത്തൻവീട്ടിൽ സുകുമാരൻ മകൻ 38 വയസുള്ള അയ്യപ്പൻ എന്നയാളെ പിടികൂടി. തുടർന്ന് ടിയാനിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ടിയാൻ്റെ വീടിൻ്റെ പുറകിലുള്ള കോഴിക്കൂടിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 120 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു റെയ്ഡ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ അരുൺ കുമാർ.S, പ്രിവൻ്റീവ് ഓഫീസർ (Gr) രജിത്ത്.K.R, സിവിൽ എക്സൈസ് ഓഫീസർ പ്രവീൺ.M, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിബു.T എന്നിവരും ഉണ്ടായിരുന്നു.
ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നെയ്യാറ്റിൻകര താലൂക്ക് കേന്ദ്രീകരിച്ച് എക്സൈസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുള്ളതാണ്. പൊതു ജനങ്ങൾക്ക് അനധികൃത മദ്യ-മയക്ക് മരുന്ന് വിൽപ്പനയും ഉപയോഗവും സംബന്ധിച്ചുള്ള വിവരങ്ങൾ നൽകുന്നതിലേക്ക് താഴെ പറയുന്ന നമ്പറുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.എക്സൈസ് സർക്കിൾ ഓഫീസ് നെയ്യാറ്റിൻകര : 04712222380, 9400069409