ചെടിക്കട കൊലക്കേസ് പ്രതിയുമായുള്ള തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം



ചെടിക്കട കൊലക്കേസ് പ്രതിയുമായുള്ള തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം. കൊലനടന്ന ചെടിക്കടയില്‍ എത്തിച്ച് തെളിവ് എടുക്കുന്നതിനിടെ പ്രതി തമിഴ്‌നാട് സ്വദേശി രാജേന്ദ്രനെ കൈയേറ്റം ചെയ്യാന്‍ നാട്ടുകാര്‍ ശ്രമിച്ചു. ഇയാള്‍ക്ക് നേരെ അസഭ്യവര്‍ഷവും നടന്നു. പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് നിരവധിയാളുകള്‍ ഇവിടെ തടിച്ചുകൂടിയിരുന്നു.

തുടര്‍ന്ന് മുട്ടടയിലെ കുളക്കരയിലും തെളിവെടുത്തു. സംഭവത്തിന് ശേഷം പ്രതി ഉപേക്ഷിച്ച ഷര്‍ട്ട് ഇവിടെ നിന്നും കണ്ടെടുത്തു. മുട്ടടയിലെ കുളത്തില്‍ നിന്നും കൊലനടക്കുമ്പോള്‍ പ്രതി ധരിച്ചിരുന്ന വസ്ത്രം കണ്ടെത്തി. വസ്ത്രം തന്റേതെന്ന് പ്രതി സ്ഥിരീകരിച്ചു.കൊലനടത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിയുമായി പൊലീസ് സംഘം തമിഴ്‌നാട്ടില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.


أحدث أقدم