നെയ്യാറ്റിൻകര താലൂക്ക് ഓഫീസിൽ യൂത്ത് കോൺഗ്രസ്കെ റെയിൽ പ്രതീകാത്മക കുറ്റി സ്ഥാപിച്ച


തിരുവനന്തപുരം ;നെയ്യാറ്റിൻകര: കെ റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര താലൂക്ക് ഓഫീസിൽ കെ റെയിൽ പ്രതീകാത്മക കുറ്റി സ്ഥാപിച്ച് പ്രതിഷേധിച്ചു. നെയ്യാറ്റിൻകര  ജനറൽ ആശുപത്രിക്ക് മുൻപിൽ നിന്നും ആരംഭിച്ച മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് NS നുസൂർ ഉത്ഘാടനം ചെയ്തു പോലീസ് താലൂക്ക് ഓഫീസിനു മുന്നിൽ കയർ കെട്ടി തടഞ്ഞു. നെയ്യാറ്റിൻകര നിയോജകമണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി, പ്രമോദ്, അനു എസ്.കെ, ജെറീഷ് പൊൻവിള, ഋഷി എസ് കൃഷ്ണൻ, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻറ്  അഡ്വ. അരുൺ എസ്.കെ എന്നിവർ അടങ്ങുന്ന സംഘം താലൂക്ക് ഓഫീസിന്റെ മതിൽ ചാടി കടന്ന് ഓഫീസിനുള്ളിൽ കുറ്റി സ്ഥാപിച്ചു. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

أحدث أقدم