മുട്ടംവെട്ടുന്നവന് മുന്നാഴി;അടുക്കു പറഞ്ഞവന് അഞ്ഞാഴി.

 

മുട്ടംവെട്ടുന്നവന് മുന്നാഴി;അടുക്കു പറഞ്ഞവന് അഞ്ഞാഴി

ഡ്യൂട്ടിക്കിടയിൽ പരിക്കേറ്റയാൾക്ക് ധനസഹായമില്ല.
സംഘടനാ നേതാവിൻ്റെ മാതാവിൻ്റെ ചികിത്സക്ക് ഗ്രാൻ്റ്.

പോലീസ് വെൽഫെയർ ഫണ്ട് വിതരണത്തിൽ പരാതി

തിരുവനന്തപുരം ;പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര ആവശ്യങ്ങൾക്ക് നൽകുന്ന സഹായധനഫണ്ടായ കേരള പോലീസ് വെൽഫയർ ആൻറ് അമിനിറ്റി ഫണ്ടിൻ്റെ വിനിയോഗത്തിൽ പോലീസുദ്യോഗസ്ഥർക്ക് പരാതി.

ഡ്യൂട്ടിക്കിടെ അപകടം പറ്റിയ പോലീസ് ഉദ്യോഗസ്ഥൻ ചികിത്സാ ആവശ്യത്തിന് ഗ്രാൻ്റിനായി അപേക്ഷിച്ചപ്പോൾ അത് നിരസിക്കുകയും പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരു.സിറ്റി ജില്ലാ സെക്രട്ടറിയും പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന ടി.എസ്.ബൈജുവിൻ്റെ മാതാവിൻ്റെ ചികിത്സക്ക് വേണ്ടിയുള്ള അപേക്ഷയിന്മേൽ ഗ്രാൻ്റ് അനുവദിച്ചു മെന്നാണ് പരാതി. പരമാവധി ഗ്രാൻ്റ് തുകയായ 25000 രൂപയാണ് ബൈജുവിന് അനുവദിച്ചത്. ഫണ്ടിൽ നിന്നും നൽകുന്ന വായ്പകൾ തുല്യ ഗഡുക്കളായി തിരിച്ചടക്കണം. എന്നാൽ ഗ്രാൻ്റുകൾ തിരിച്ചടക്കേണ്ടതില്ല. സിറ്റി പോലീസ് കമ്മീഷണർ അദ്ധ്യക്ഷനായ സമിതിയാണ് ധനസഹായം അനുവദിക്കുന്നത്. പോലീസ് സംഘടനാ നേതാക്കൾ സമിതിയിലെ അംഗങ്ങളാണ്. സാധാ പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യങ്ങളെ പുറം തള്ളി സംഘടനാ നേതാക്കൾ സ്വന്തം കാര്യം നേടിയെടുക്കുന്നവരാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നാണ് വെൽഫെയർ ഫണ്ടിലേക്ക്  വാർഷികമായി തുക സമാഹരിക്കുന്നത്.

യൂണിഫോംധാരികളായ ഉദ്യോഗസ്ഥരിൽ നിന്നുമാണ് ഫണ്ടിലേക്ക് കൂടുതൽ തുക ലഭിക്കുന്നത്. എന്നാൽ വായ്പയും ഗ്രാൻ്റും കൂടുതലായി നേടുന്നത് എണ്ണത്തിൽ കുറവായ മിനിസ്റ്റീരിയൽ വിഭാഗം ഉദ്യോഗസ്ഥരാണെന്ന ആക്ഷേപവുമുണ്ട്.

أحدث أقدم