പോലീസ് ജീഷിനു നേരെ കല്ലെറിഞ്ഞ കേസിലെ പ്രധാന പ്രതി പിടിയിൽ

പോലീസ് ജീഷിനു നേരെ കല്ലെറിഞ്ഞ കേസിലെ

പ്രധാന പ്രതി പിടിയിൽ നിരവധി ക്രിമിനൽ കേസ്സിലെ പ്രതി

മൂന്നാം തവണയും ഗുണ്ടാനിയമപ്രകാരം അറസ്റ്റിൽ പോലീസ് ജീപ്പിനു തിരുവനന്തപുരം: പോലീസ് നേരെ കല്ലെറിഞ്ഞ കേസിലെ മുഖ്യ പ്രതിയെ പോലീസ് പിടികൂടിയതായി ഐജിപിയും സിറ്റി പോലീസ് കമ്മീഷ്ണറുമായ ജി.സ്പർജൻ കുമാർ അറിയിച്ചു. നേമം എസ്റ്റേറ്റ് ചവിണിച്ചിവിള ഷാജി വിലാസം വീട്ടിൽ അർജുൻ (27)നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം ഒൻപതാം തീയതി രാത്രി ഒൻപതര മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. നേമം തൂക്കുവിളക്ക് സമീപം വെച്ച് ഇരു ചക്ര വാഹനത്തിൽ എത്തിയ രണ്ട് പേർ കൺട്രോൾ റൂം വാഹനത്തിന്റെ മുൻ വശം ഗ്ലാസ്സ് എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. തുടർന്ന് പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ കൂട്ടു പ്രതി വിചാവി എന്നു വിളിക്കുന്ന വിശാഖിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. കൂട്ടാളി പിടിയിലായതറിഞ്ഞ് ഒളിവിൽ പോയ ഇയാളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ ഊർജിതാന്വേഷണത്തിൽ ഒളിത്താവളത്തിൽ നിന്നും പിടികൂടുകയായിരുന്നു. മുൻപും നിരവധി അടിപിടിക്കേസ്സുകളിലെ പ്രതിയാണിയാൾ. ഇവർ കൃത്യത്തിനുപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫോർട്ട് എ.സി.പി ഷാജിയുടെ നേതൃത്വത്തിൽ നേമം എസ്.എച്ച്. ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ് ,അജിത് കുമാർ, എ.എസ് ഐ ശ്രീകുമാർ,, സി.പി. ഒമാരായ ദീപക്, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

അർജുൻ (28)

 

أحدث أقدم