കിണറ്റിൽ വീണ പശുവിന് രക്ഷകനായി ഫയർ ഫോഴ്സ് ഹീറോ; സോണി


കിണറ്റിൽ വീണ പശുവിന് രക്ഷകനായി 
 ഫയർ ഫോഴ്സ് 
ഹീറോ സോണി 

തിരുവനന്തപുരം ;കിണറ്റിൽ വീണ പശുവിന് രക്ഷകരായി 
നെയ്യാറ്റിൻകര ഫയർ ഫോഴ്സ്.ഹീറോ സോണി തന്നെ.സംഭവം ബാലരാമപുരത്തു മൈലമൂട്ടിൽ കഴിഞ്ഞദിവസമായിരുന്നു. ഉച്ചയോടെ  പൊട്ടകിണറ്റിൽ കിണറ്റിൽ പശു അകപ്പെട്ടു എന്നൊരു സന്ദേശം ഫയർ ഫോഴ്സ് നു ലഭിക്കുന്നു.ബാലരാമപുരത്തിനു സമീപം മൈലമൂട്ടിൽ സനലിന്റെ വളർത്തുപശു 
തൊട്ടടുത്തുള്ള പള്ളി യുടെ വിളയിൽ  മറയില്ലാത്ത കിണറിൽ ആണ്  ഒന്നര വയസുള്ള പശു അകപ്പെട്ടത് .70 അടിയോളം കിണറിനു ആഴം ഉണ്ടായിരുന്നു .ഉപയോഗിക്കാത്ത കിണറായതിനാൽ 
വെളിച്ചമോ ,ശ്വസിക്കാൻ ഓക്‌സിജനും കുറവായിരുന്നു .കിണറ്റിൽ അകപ്പെട്ട പശുവിനു ജീവൻ ഉണ്ടെന്നു മനസിലാക്കിയ ഫയർ ഫോഴ്സ് പിന്നെ ഒന്നും നോക്കിയില്ല പശുവിനെ രക്ഷിക്കുക.സർവ സന്നാഹവുമായി എത്തിയ ഫയർ ഫോഴ്സ്ടീം ടീം  റെഡിയായി.കിണറ്റിലിറങ്ങാൻ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായ സോണി കിണറ്റിലിറങ്ങാനും,കിണറിന്റെ താഴെയെത്തി പശുവിനെ  രക്ഷിക്കാനുള്ള സന്നാഹങ്ങളുമായി 70 അടി ആഴമുള്ള കിണറിലേക്ക്   റോപ്പിലൂടെ താഴേക്കു ഇറങ്ങുകയായിരുന്നു .പിന്നെ രണ്ടു മണിക്കൂർ നേരം നാട്ടുകാരും ഫയർഫോർസും കർമ്മനിരതരായി.പശു കിണറിൽ നിന്ന്  പുറത്തേക്ക്.ഒറ്റക്ക്ക്കു  കിണറിൽ ഇറങ്ങി കൃത്യം നിർവഹിച്ച സോണി എന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനെ  നാട്ടുകാരുടെ നേതൃത്വത്തിൽ ആദരിച്ചു .70  അടി താഴേക്ക് വീണ പശുവിനു വലിയ പരിക്കുകളില്ലായിരുന്നു . കിണറ്റിൽ നിന്ന് പുറത്തെടുത്ത പശുവിനു വേണ്ട ചികിത്സ മൃഗ ഡോക്ടറുടെ സാന്നിധ്യത്തിൽ നൽകി.

 

Previous Post Next Post