ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം ദുബായ്

 


ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കി ദുബായ്. റിസോണന്‍സ് കണ്‍സള്‍ട്ടന്‍സിയാണ് ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ റാങ്ക് പട്ടിക പുറത്തിറക്കിയത്. ടോക്കിയോ, സിംഗപ്പൂര്‍, ലോസ് ഏഞ്ചല്‍സ് തുടങ്ങിയ നഗരങ്ങളെക്കാള്‍ മുന്‍നിരയിലാണ് ദുബായിയുടെ സ്ഥാനം. ദുബായ് മീഡിയാ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയ നഗരം ലണ്ടനാണ്. രണ്ടാം സ്ഥാനം നേടിയ നഗരം പാരീസാണ്. ന്യൂയോര്‍ക്കാണ് മൂന്നാം സ്ഥാനത്തുള്ളത്. മോസ്‌കോ നാലാം സ്ഥാനവും നേടിയിട്ടുണ്ട്.

أحدث أقدم