തിരുവനന്തപുരം: സക്കാത്ത് പാവപെട്ടവർക്കു ഔദാര്യമായി നൽകേണ്ടതല്ലന്നും അതവരുടെ അവകാശമാണെന്നും നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ എം. എസ്. ഫൈസൽ ഖാൻ അഭിപ്രായപ്പെട്ടു. റംസാൻ പ്രമാണിച്ച് പാവപ്പെട്ടവർക്കായി കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഏർപ്പെടുത്തിയ റിലീഫ് കിറ്റുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജമാഅത്ത് ആലയത്തിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് കരമന ബയാർ അധ്യക്ഷതവഹിച്ചു. വിഴിഞ്ഞം ഹനീഫ്, ബീമാപള്ളി സക്കീർ, നിംസ് മെഡിസിറ്റി അഡ്മിനിസ്‌ട്രേറ്റീവ് കോ ഓർഡിനേറ്റർ ശിവ് കുമാർ രാജ്, തുടങ്ങിയവർ സംബന്ധിച്ചു.
ചിത്രം: റംസാൻ പ്രമാണിച്ച് പാവപ്പെട്ടവർക്കായി കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഏർപ്പെടുത്തിയ റിലീഫ് കിറ്റുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജമാഅത്ത് ആലയത്തിൽ നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ എം. എസ്. ഫൈസൽ ഖാൻ നിർവ്വഹിക്കുന്നു. സംസ്ഥാന പ്രസിഡണ്ട് കരമന ബയാർ, വിഴിഞ്ഞം ഹനീഫ്, ബീമാപള്ളി സക്കീർ, തുടങ്ങിയവർ സമീപം.