നെയ്യാറ്റിൻകരയിൽ എൽഡിഎഫ് തുടർഭരണത്തിലേക്ക്
ഹീബ ചെയർപേഴ്സൺ -
കെകെ.ഷിബു - വൈസ് ചെയർപേഴ്സൺ
തിരുവനന്തപുരം: കഴിഞ്ഞ ഒരു മാസമായി നടന്നുവന്ന നഗരസഭ ഇലക്ഷൻ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മതിയായ ഭൂരിപക്ഷത്തോടെ കൂടിയുള്ള ഭരണസമിതിയാണ് രംഗത്ത് വരാൻ പോകുന്നത്. എൽഡിഎഫിന് 25 ഉം,യുഡിഎഫിന് 12 ഉം , എൻഡിഎയ്ക്ക് 7 ഉം , സ്വതന്ത്രരായി മത്സരിച്ച് രണ്ടുപേർ ഉൾപ്പെടെ 46 പേരാണ് ജയിച്ചു വന്നത് .
യുഡിഎഫ് നെയ്യാറ്റിൻകര നഗരസഭയിൽ 6 തവണ ജയിച്ചു വന്ന
ഫോർട്ട് വാർഡിലെ അജിതയെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടത്.എൽഡിഎഫിൽ ആകട്ടെ മുൻ ചെയർപേഴ്സ ആയിരുന്ന ഡബ്ലിയൂ.ആർ. ഹീബ യെ മുൻനിർത്തി നഗരസഭ തെരഞ്ഞെടുപ്പ് നേരിട്ടിരുന്നു. കേരളം മുഴുവനും യുഡിഎഫിന് ഒപ്പം നിന്നപ്പോഴും നെയ്യാറ്റിൻകര നഗരസഭാ പരിധിയിലെ സാധാരണ ജനം എൽഡിഎഫിന് ഒപ്പം നിൽക്കുകയാണ് ഉണ്ടായത് . മുൻപ് 9
പേർ ജയിച്ചു വന്ന ബിജെപിക്ക് 7 പേരെ മാത്രമേ ജയിപ്പിച്ചു കൊണ്ടുവരാൻ ആയുള്ളൂ.നാടാർ സമുദായത്തിന് പ്രാധാന്യമുള്ള നെയ്യാറ്റിൻകര നഗരസഭയിൽ ഇടതിലായാലും വലതിലായാലും നാടാർ പ്രാതിനിധ്യം കൂടുതലാണ്.സിപിഎമ്മിലെ ഔദ്യോഗിക പദവികൾ,കോവിഡ് കാലത്ത് നഗരസഭ ഭരണം മുന്നോട്ടു കൊണ്ടുപോയി പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിൽ മിന്നുന്ന വിജയം കരസ്ഥമാക്കാൻ ആയത് തുടങ്ങിയവ ചെയർ പേഴ്സൺ സ്ഥാനത്തേക്ക് ഹിബയെ തെരഞ്ഞെടുക്കാനുള്ള സാഹചര്യങ്ങൾ
കൂടുതലാണ്. വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സിപിഐ ആവശ്യം ഉന്നയിക്കാൻ സാധ്യത കാണുന്നു. എന്നാൽ തൽക്കാലതുമുണ്ടാവില്ല എന്നാണ് സൂചന. പകരം ഒരു സ്റ്റാന്റിങ് കമ്മിറ്റി സിപിഐ ക്കു ലഭിച്ചേക്കും .വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് നഗരസഭയിലേക്ക് ആറുതവണ ജയിച്ചുവന്ന കെകെ ഷിബുവിന് സാധ്യത ഉണ്ട് .കോൺഗ്രസ്സിലെ വഴിമുക്ക് സലീമിന് ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ലഭിച്ചേക്കും
