നെയ്യാറ്റിൻകരയിൽ മൊബൈൽ വ്യാപാരി ദുരൂഹ മരണം അന്വേഷണം യുവ കോൺഗ്രസ് കൗൺസിലറി ലേക്ക്


 നെയ്യാറ്റിൻകരയിൽ മൊബൈൽ കടയുടമ

തൂങ്ങിമരിച്ച സംഭവം . മരണത്തിൽ ദുരൂഹത ഉണ്ടെന്ന് 
 സഹോദരൻ രതീഷ് പോലീസിന് മൊഴി നൽകി.നെയ്യാറ്റിൻകര ബസ്റ്റാൻൻ്റ് ജംഗ്ഷന് സമീപം   "ഹലോ വേൾഡ് " മൊബൈൽ കടയുടെ ഉടമ വ്ലാങ്ങാമുറി,ചമ്പയിൽ റോഡ് ,വി എം നിവാസിൽ
 കെ ദിലീപ് കുമാർ (48)
 ആണ് തൂങ്ങി മരിച്ചത് . നെയ്യാറ്റിൻകര നഗരസഭ കൗൺസിലർ  നിരന്തരമായി കുടുംബബന്ധം തകർക്കുന്ന തരത്തിലുള്ള ശല്യങ്ങളും, സാമ്പത്തിക
 വിഷയങ്ങളിലും, മരണപ്പെട്ട ദിലീപിന്റെ കുടുംബത്തെ   സ്ഥിരമായി ശല്യം ചെയ്തിരുന്നതായും   സംഭവങ്ങൾ ജേഷ്ഠൻ പല തവണ പറഞ്ഞിട്ടുണ്ടെന്നും മരണത്തിന് കാരണമായി 
 സഹോദരൻ  രതീഷ് നെയ്യാറ്റിൻകര പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.  ഇതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോലീസ്  ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദ്ദേഹം
ബന്ധുക്കൾക്കു കൈമാറി. മൃത ദേഹം സംസ്കരിച്ചു.മരണപ്പെട്ട ദിലീപിന്റെ ഷോപ്പിൽ പരിശോധന നടത്തിയ നെയ്യാറ്റിൻകര പോലീസ്  മരണത്തിനു മുമ്പ് ദിലീപ് എഴുതിവെച്ച കത്ത്  കണ്ടെടുത്തിട്ടുണ്ട്. ഇതിലെ ഉള്ളടക്കം ദിലീപിന്റെ അനിയൻ രതീഷി നെ  പോലീസ്ബോ ധ്യപ്പെടുത്തി. മരണകാരണം അവിടുത്തെ  കോൺഗ്രസ്സ്  കൗ ൺസിലറിലേക്കു  നീളുകയാണ് . ഉടൻ തന്നെ പോലീസ് അന്വേഷണം ആരംഭിക്കും .



Previous Post Next Post