പാറശാലയിൽ ഗുണ്ടാ ആക്രമണം; ഓട്ടോ തല്ലിത്തക്കർത്തു

 

തിരുവനന്തപുരം ; പാറശാലയിൽ ഗുണ്ടാ ആക്രമണം; ഓട്ടോ തല്ലിത്തക്കർത്തു .  ഓട്ടോക്കൂലി സംബന്ധിച്ച തർക്കത്തിൽ ഒരു സംഘം ഓട്ടോ തല്ലിത്തക്കർത്തു. കൊറ്റാമം സ്വദേശി സന്തോഷിന്റെ ഓട്ടോയാണ് തല്ലിത്തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിലെ രണ്ട് പേർ പിടിയിലായി. കൊറ്റാമം സ്വദേശി അജയൻ , മനു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സന്തോഷ് എന്ന വ്യക്തിയുടെ ഓട്ടോയാണ് തല്ലി തകർത്തത്. കൊറ്റാമം സ്വദേശികളായ അജയ്, മനു എന്നിവർ സന്തോഷിന്റെ ഓട്ടോയിൽ അൽപ ദൂരം സഞ്ചരിച്ചിരുന്നു. തുടർന്ന് സന്തോഷ്  30 രൂപ ആവശ്യപ്പെട്ടു. എന്നാൽ ഈ കൂലി അധികമാണെന്ന് പറഞ്ഞാണ് തർക്കമുണ്ടായത്. തുടർന്ന് മറ്റൊരു സംഘം ആളുകളുമായി എത്തി അജയും മനുവും ഓട്ടോ അടിച്ച് തകർക്കുകയായിരുന്നു.സംഭവം കണ്ടവർ പാറശാല പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തി അജയിയേയും മനുവിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Previous Post Next Post