ഓണക്കാലത്തു നെയ്യാറ്റിൻകര പോലീസ് ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


 നെയ്യാറ്റിൻകര പോലീസ് ഡിവിഷനിൽ . പഴുതടച്ച് പോലീസ് പരിശോധന . ഇന്നലെ വൈകിട്ട് 4 മണിക്ക് നെയ്യാറ്റിൻകരയിൽ ആരംഭിച്ച പരിശോധന ആറുമണിവരെ നീണ്ടു . നഗരത്തിലേക്ക് കടക്കുന്ന വഴികളിലും പുറത്തേക്ക് കിടക്കുന്ന വഴികളിലും മാരായമുട്ടം, ബാലരാമപുരം, നെയ്യാറ്റിൻകര കാഞ്ഞിരംകുളം , പോലീസ് സ്റ്റേഷനിലെ. ഉദ്യോഗസ്ഥർ ചേർന്നായിരുന്നു പരിശോധന . ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. നെയ്യാറ്റിൻകര യു എസ് പി ചന്ദ്രദാസിന്റെ നേതൃത്വത്തിൽ എസ് ഐ മാരും പോലീസ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കാളികളായി . ഓണക്കാലമായതോടെ സമീപ സംസ്ഥാനങ്ങളിലൂടെ മയക്കുമരുന്ന് കടത്തുന്നത്പിടികൂടുക എന്നതായിരുന്നു ലക്ഷ്യം. വരുംദിവസങ്ങളിൽ പരിശോധന തുടരും . തിരുവനന്തപുരം റൂറൽ അടങ്ങുന്ന കാട്ടാക്കട, നെടുമങ്ങാട്, ആറ്റിങ്ങൽ ചിറയിൻകീഴ് തുടങ്ങിയ സ്ഥലങ്ങളിലും ഒരേ സമയത്തായിരുന്നു പരിശോധന.നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് സമീപവും


ആശുപത്രി ജംഗ്ഷനിലും തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തി .ഓണവിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ ലഹരി വസ്തുക്കളും കേരളത്തിലേക്ക് കടത്തുന്നു യെന്ന് രഹസ്യ വിവരത്തെത്തുടർന്നാണ് നെയ്യാറ്റിൻകര ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ,മാരായമുട്ടം, പൂവാർ ,പാറശ്ശാല, എന്നീ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും സ്പെഷ്യൽ ഡ്രൈവിൽ പങ്കെടുത്തു നെയ്യാറ്റിൻകരയിലും പരിസരപ്രദേശങ്ങളിലും പോലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്വരും

ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി അറിയിച്ചു.
أحدث أقدم