നെയ്യാറ്റിന്‍കര ഭരിക്കുന്ന മുന്നണി കേരളം ഭരിക്കും; ഒരിക്കലുമില്ല 2026 ഇൽ UDF വരും ; വഴിമുക്ക് സലിം


 തിരുവനന്തപുരം ;News Desk TVM  Flocy  

നെയ്യാറ്റിന്‍കര   ഭരിക്കുന്ന   മുന്നണി കേരളം ഭരിക്കും. രണ്ടര പതിറ്റാണ്ടായി അതാണ് അനുഭവം. ഈ യാദൃശ്ഛികതയ്ക്കപ്പുറം  രാഷ്ട്രീയപ്പോര് ദിവസം തോറും മുറുകുന്ന അന്തരീക്ഷമാണ് ഇപ്പോള്‍ നെയ്യാറ്റിന്‍കരയില്‍.നെയ്യാറ്റിന്‍കരക്കാര്‍ എന്തുചിന്തിക്കുന്നോ അത് അടുത്തവര്‍ഷം  കേരളം തീരുമാനിക്കും. രണ്ടരപ്പതിറ്റാണ്ടായി ഇതാണ് അനുഭവം. ഇത്  യാദശ്ഛികം മാത്രമാണെങ്കിലുംസംഭവം  കൗതുകകരമാണ്.2010 ല്‍ നെയ്യാറ്റിന്‍കര നഗരസഭ യുഡിഎഫ് ഭരണ സമിതിയെ തിരഞ്ഞെടുത്തു. 2011ല്‍ കേരളവും. 2015 ല്‍ നെയ്യാറ്റിന്‍കര എല്‍.ഡി.എഫ് പിടിച്ചു. 2016 ല്‍ കേരളത്തിലും ഇടതുമുന്നണി ഭരണം. 2020 ല്‍ നെയ്യാറ്റിന്‍കരയില്‍ ഭരണത്തുടര്‍ച്ച 2021ല്‍ സംസ്ഥാനത്തും. മൂന്നാം തുടര്‍ച്ചയ്ക്ക്  വട്ടംകൂട്ടുകയാണ് നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ്.അതൊരിക്കലും നടക്കാത്ത കാര്യമെന്ന് സലിം.
കേരളജനത LDF  നെ പുറത്താക്കാനായി തയ്യാറെടുത്തു കഴിഞ്ഞു   2016 ല്‍ UDF ന്റെ നേതൃത്വത്തിൽ ഉള്ള 
മന്ത്രി  സഭ വ രുമെന്നുറപ്പാണ്.സലിം കൂട്ടിച്ചേർത്തു . മുൻപ് സംഭവിച്ചു എന്നതുകൊണ്ട്  ഇനി അത് സംഭാവിക്കണമെന്നില്ല .
കഴിഞ്ഞതവണ ഒറ്റസീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ച നേടിയത് 44 വാര്‍ഡുകളില്‍ 18 ജയം. യു.ഡി.എഫിന് 17 ഉം ബി.ജെ.പിയ്ക്ക് ഒന്‍പതും. ഇത്തവണ രണ്ടുവാര്‍ഡുകള്‍ കൂടി. യു.ഡി.എഫില്‍ ഇത്തവണയും ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മാത്രം.പേരിനു ഒരു മുസ്‌ലിം ലീഗ് .ഇപ്പോളാകട്ടെ 25 LDF നും 12  UDF നും BJP ക്കു 7 ,രണ്ടു സ്വതന്ത്രന്മാരുമാണുള്ളത് .5 വർഷം കൂടി 
നെയ്യാറ്റിന്‍കര നഗരസഭ എങ്ങിനെ പോകുന്നു എന്ന്  നോക്കാം . 




أحدث أقدم