നെയ്യാറ്റിൻകര യിൽ ചെയർപേഴ്സണായി ഡബ്ല്യു ആർ ഹീബയും വൈസ് ചെയർമാനായി കെ കെ ഷിബുവിനേയും തിരഞ്ഞെടുത്തു . തിരഞ്ഞെടുത്തു .


നെയ്യാറ്റിൻകര യിൽ 
  ചെയർപേഴ്സണായി ഡബ്ല്യു ആർ ഹീബയും 
വൈസ് ചെയർമാനായി  കെ കെ ഷിബുവിനേയും  തിരഞ്ഞെടുത്തു .

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നഗരസഭയിൽ അധികാരം നിലനിർത്തി  ഭൂരിപക്ഷത്തോടെയെത്തിയ   എൽഡിഎഫ്  ചെയർപേഴ്സണായി ഡബ്ല്യു ആർ ഹീബയെ തെരഞ്ഞെടുത്തു. വരുണാധികാരി ലീലമ്മയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ  ചെയ്താണ്   ഡബ്ല്യു ആർ ഹീബ ചെയർപേഴ്സണായി അധികാരമേറ്റത്. പകൽ 10 ന് നടന്ന തെരഞ്ഞെടുപ്പിൽ   45 കൗൺസിലർമാർ വോട്ടുകൾ രേഖപ്പെടുത്തി . ഇതിൽ 25 എൽഡിഎഫ് കൗൺസിലർമാരും . അമരവിള വാർഡിൽ ജയിച്ച് എത്തിയ  സ്വതന്ത്ര സ്ഥാനാർത്ഥി ടി എസ് ബിജും  ഡബ്ല്യു ആർ ഹീ ബയ്ക്ക് വോട്ട് ചെയ്തു. എൽഡിഎഫ് ചെയർ പേഴ്സൺ സ്ഥാനാർഥിയ്ക്ക് 26 വോട്ടുകൾ ലഭിച്ചു. യുഡിഎഫ്  ചെയർപേഴ്സൺ സ്ഥാനാർഥി അജിതയ്ക്ക് 12 വോട്ടുകൾ ലഭിച്ചു. കോൺഗ്രസ് റിബൽ സ്ഥാനാർഥി കൗൺസിലർ  വി പി ഷിനോജ് പ്രതിഷേധമായി വേട്ട്  ചെയ്തില്ല. എൻഡിഎ സ്ഥാനാർഥി ചെയർപേഴ്സൺ സ്ഥാനാർഥി സുമയ്ക്ക്  7 വോട്ടുകളാണ് ലഭിച്ചത്.  തുടർന്ന് ഉച്ചയ്ക്ക് ശേഷം നടത്തി വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ കെ കെ ഷിബുവിനെ വൈസ് ചെയർമാനെ തെരഞ്ഞെടുത്തു. നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു ആർ ഹീബ വൈസ് ചെയർമാൻ കെ കെ ഷിബുവിന് സത്യ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. യുഡിഎഫ് സ്ഥാനാർഥിയായി നിന്ന സലീംന് 12 വോട്ടുകൾ ലഭിച്ചു. എൻഡിഎ സ്ഥാനാർഥി ശിവകുമാറിന് 7 വോട്ടുകൾ ലഭിച്ചു.
നെയ്യാറ്റിൻകര പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ചെയർപേഴ്സണായി അധികാരമേറ്റ  ഡബ്ല്യു ആർ ഹീബക്കു ആദരവ് നൽകി .


ഉച്ചയ്ക്ക് ശേഷം നടത്തിയ എൽഡിഎഫ് പ്രവർത്തകരും കൗൺസിലർമാരും ചേർന്ന്   നഗരസഭ മുന്നിൽ നിന്ന് ബസ്റ്റാൻഡ് വരെ ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന് നെയ്യാറ്റിൻകര ബസ്റ്റാൻഡിൽ ചെയർപേഴ്സണും വൈസ് ചെയർമാനും ജനപ്രതിനിധികൾക്കും നടത്തി അനുമോദനയോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ രതീന്ദ്രൻ  ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഏരിയ സെക്രട്ടറി ടി ശ്രീകുമാർ അധ്യക്ഷനായി, കെ ആൻസലൻ എംഎൽഎ , വി കേശവൻകുട്ടി, എൻ എസ് ദിലീപ്,  എൻ എസ് അജയൻ , ജി എൻ ശ്രീകുമാർ , രാഘവൻപ്പിള്ള , തുടങ്ങിയവർ  സംസാരിച്ചു.



നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു ആർ ഹീബ പ്രതികരണം

നെയ്യാറ്റിൻകര നഗരസഭ പരിധിയിൽ മാലിന്യം വലിച്ചെറിയതും നിക്ഷേപിക്കുന്നതും കർശനമായി നിയന്ത്രിക്കും . മഴവെള്ളം ഒഴുക്കണ്ടേ ഓടകളിലേക്ക് മലിന്യ ജലം ഒഴുക്കുന്നത് തടയും. നെയ്യാറ്റിൻകര ടൗണിൽ ഗതാഗതക്കുരക്ക് നിയന്ത്രണവിധയമാക്കും. കേരള സർക്കാറിന്റെ അഴിമതിമുക്ത കേരളമെന്ന മുദ്രവാക്യം നെയ്യാറ്റിൻകര നഗരസഭയിൽ നടപ്പിലാക്കും. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും നഗരവാസികൾക്കും വേണ്ട സുരക്ഷ പദ്ധതികൾ നടപ്പിലാക്കുമെന്ന് നെയ്യാറ്റിൻകര നഗരസഭ ചെയർ പേഴ്സൺ ഡബ്ല്യു ആർ ഹീബ പറഞ്ഞു.


 

أحدث أقدم