തിരുവനന്തപുരം: തിരുവനന്തപുരത്തും നേമത്തും പെൺകുട്ടികളെ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്തു .
പൂന്തുറ സ്വദേശി 12 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ വല്യച്ചനെ യും ,വിഴിഞ്ഞം സ്വദേശിനി 17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെയുമാണ് അറസ്റ്റ് ചെയ്തത്.
പൂന്തുറ സ്വദേശി 12 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ വല്യച്ചനെ തിരുവല്ലം പോലീസ് തിരഞ്ഞെങ്കിലും ഒളിവിലായിരുന്നു.തിരുവല്ലം സിഐ
സുരേഷ് വി നായർ തമ്മിൽ നാട്ടിൽ നിന്ന് തന്ത്രപരമായി ആണ് കുടുക്കിയത് .
തിരുനെൽവേലിയിൽ ,കൂടം കുളത്തു ആറ്റിന്കരയിൽ ,പള്ളിക്കു സമീപം ഒളിവിൽ കഴിഞ്ഞിരുന്ന ഷാജിയെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ സുരേഷ് വി നായരുടെ സംഘത്തിലുണ്ടായിരുന്ന എസ്‌ഐ പ്രിയദേവ് ,സിപിഒ മാരായ ഷിജു ,വിനയകുമാർ ,രമ ,മനോഹരൻ ,അടങ്ങിയ സംഗം അറസ്റ്റ് ചെയ്തു .
നേമത്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ കൊല്ലം വെളളിമൺ സുനിൽ ഭവനിൽ ആദർശി(23)നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം സ്വദേശിയായ പതിനേഴ് വയസുളള പെൺകുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരം കേസ്സ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐ സാബു, എസ്.സി.പി ഒമാരായ ജയകുമാർ, മണിമേഘല, ചന്ദ്രഷീജ, സി.പി.ഒ ഗംഗശ്രീ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.