കോവിഡ് ഗുരുതര രോഗമല്ല ; ഡെന്‍മാര്‍ക്ക്: നിയന്ത്രണങ്ങള്‍ നീക്കി;

 


കോവിഡ് ഗുരുതര രോഗമല്ല ; ഡെന്‍മാര്‍ക്ക്: നിയന്ത്രണങ്ങള്‍ നീക്കി; മാസ്‌ക്  ഇനി ധരിക്കേണ്ട


കോപ്പന്‍ഹേഗന്‍: മാസ്‌ക് ധരിക്കണം എന്നടതക്കമുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി യൂറോപ്യന്‍ രാജ്യമായ ഡെന്‍മാര്‍ക്ക്. നിശാക്ലബ്ബുകള്‍ തുറന്നു. രാത്രി വൈകിയുള്ള മദ്യവില്‍പ്പനയും പാര്‍ട്ടികളും പുനരാരംഭിച്ചു. ചടങ്ങുകളില്‍ സംബന്ധിക്കാന്‍ ഇനി ഡാനിഷ് കോവിഡ് ആപ്പിന്റെ ആവശ്യവുമില്ല.

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുന്നുണ്ടെങ്കിലും ഇത് സാമൂഹികമായ ഒരു ഗുരുതര രോഗമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കുന്നതെന്ന് അധികൃതര്‍

രാജ്യത്തെ ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കും ഇതിന് ഒരു പ്രധാന കാരണമാണെന്ന് ഡെന്മാര്‍ക്ക് സര്‍ക്കാര്‍ വ്യക്തമാക്കി. അഞ്ച് വയസ്സിന് മുകളിലുള്ള ജനസംഖ്യയുടെ 80 ശതമാനം പേര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. 60 ശതമാനം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും പൂര്‍ത്തിയാക്കി.
Previous Post Next Post