കാഞ്ഞിരംകുളത്തു പത്തുവർഷമായി അയൽവാസി ഗുണ്ടയുടെ ആക്രമണം;

 

പത്തുവർഷമായി അയൽവാസി ഗുണ്ടയുടെ ആക്രമണം;
കാഞ്ഞിരംകുളത്തു കുടുംബം പോലീസ് മേധാവിക്ക് പരാതി നൽകി

സജിത്ത് കുമാർ കോവളം
;കാഞ്ഞിരംകുളം;,പത്തുവർഷമായി അയൽവാസിയായ  ഗുണ്ടയുടെ
 ആക്രമണം  പതിവാകുന്നതിൽ കാഞ്ഞിരംകുളത്തു  ഉള്ള സാധു കുടുംബം പോലീസ്
മേധാവിക്ക് പരാതി നൽകി.കാഞ്ഞിരംകുളം സ്വദേശി സാമുൽ ലും കുടുംബവുമാണ് 
കാഞ്ഞിരം കുളം  പോലീസിൽ നിന്ന്  നീതി ലഭിക്കാത്തതിനാൽ  ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക്
 പരാതിനല്കിയതു.
കണ്ണൂർ സ്വദേശി സജിബ്രൗനും കുടുംബവുമാണ്  സാധുകുടുബത്തെ സ്ഥിരമായി ആക്രമിക്കുന്നത് .
സാമുവലിന്റെയും കുടുംബത്തിന്റെയും 20 സ്ഥലം തട്ടിയെടുക്കാനാണ്  നിരന്തരം അക്രമം
അഴിച്ചുവിടുന്നതെന്നു പരാതിയിൽ പറയുന്നു .മാധ്യമങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ ഫോട്ടോ
എടുക്കുന്ന സാമുൽ ന്റെ80000 രൂപാ വിലയുളള  ക്യാമറയും ഗുണ്ടാസംഗം അടിച്ചു തകർത്തു .
പത്തു വർഷമായിട്ടും
ഗുണ്ടാസംഘത്തിനെതിരെ ഒരു പരാതിയിൽ പോലും ഒരു കേസ് എടുക്കാൻ കാഞ്ഞിരംകുളം
പോലീസ്  തയ്യാറായിട്ടില്ല.അടുത്തിടെ സാമുവൽ ന്റെ വീടിനു നേർക്ക് സജി ബ്രൗൺ സിസിടിവി യും
സ്ഥാപിച്ചിരിക്കുകയാണ് .
ഗുണ്ടയായ സജിബ്രൗണിൻറെ സ്വധീനത്തിലാണ്  കേസ് എടുക്കാത്തതെന്നു സാമുലിന്റെ
ബന്ധുക്കൾ പറയുന്നു . പോലീസിൽ നിന്ന് നിയമസഹായം ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ്
സാമുലിന്റെ കുടുംബത്തിന്റെ  നീക്കം .
Previous Post Next Post