പായലിൽ കുരുങ്ങി കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു;അന്വേഷണം വേണം

 

പായലിൽ കുരുങ്ങി കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു;അന്വേഷണം വേണം 

നെയ്യാറ്റിൻകര; പായലിൽ കുരുങ്ങി കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു;അന്വേഷണം വേണം ;സുഹൃത്തുക്കൾ . .നെയ്യാറ്റിൻകര,തൊഴുക്കൽ, കുഴിവിളവീട്ടിൽ വത്സലയുടെ മകൻ സജികുമാറാണ്  (തമ്പി)39 ഇന്നലെ കുളിക്കാനിറങ്ങവേ മുങ്ങിമരിച്ചത് . പെയിന്റിംഗ് തൊഴിലാളിയായിരുന്നു ,രാവിലെ പ്രാഥമിക കർമങ്ങൾ നടത്താൻ
സമീപത്തെ വെമ്പനിക്കര കുളത്തിൽ ഇറങ്ങവേ പായലിൽ കുരുങ്ങിയാണ് മരണം
സംഭവിച്ചത് .ചെറുപ്രായത്തിലേ വെമ്പനിക്കര കുളത്തിൽനീന്തിക്കളിച്ചു നടന്ന 
സജികുമാറിൻറെ (തമ്പി)39 മരണത്തിനു പിന്നിൽ നഗരസഭയുടെ അനാസ്ഥയാണന്നു
സുഹൃത്തുക്കൾ പറയുന്നു . 



വർഷങ്ങളോളം  വെമ്പനിക്കര കുളത്തിൽ  ചെറുപ്പത്തിലേ നീന്തി തുടിച്ചു നടന്നതാണ് ,വെള്ളത്തിൽ നീന്തി കൊണ്ടിരുന്ന തങ്ങളുടെ സുഹൃത്ത്  പായലിൽ കുരുങ്ങി പ്പോകുകയാണുണ്ടായത് . മാസങ്ങൾക്ക് മുൻപു 25 ലക്ഷം മുടക്കി നവീകരിച്ച വെമ്പനിക്കര കുളത്തിൽ
പാണികൾ പൂർത്തീകരിക്കാതെ   കോൺട്രാക്ടറും നഗരസഭയും നാട്ടുകാരെ വഞ്ചിക്കുകയാണ് ഉണ്ടായതെന്ന്  സുഹുര്ത്തുക്കളും നാട്ടുകാരും പറയുന്നു.പാ യലിൽ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്ന്  നാട്ടുകാരും  പറയുന്നു .കുളത്തിൽ യുവാവ് അകപ്പെട്ടു എന്നറിഞ്ഞു എത്തിയ ഫയർ ഫോഴ്‌സ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സജികുമറിനെ പാ യലിൽ കുരുങ്ങിയ നിലയിലാണ് വെള്ളത്തിൽ നിന്ന് എടുത്തത് .കുളത്തിനനുവദിച്ച തുക ഉപയോഗിച്ച്  നടപ്പാതയും ,
 ഹാൻഡ് റെയിലും സ്ഥാപിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു .കരാറുമായി ബന്ധപ്പെട്ടു പരാതി ഉയർന്നിട്ടുണ്ട്  ഇതെല്ലാം അന്വേഷിക്കണം





Previous Post Next Post