സംസ്ഥാന സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വാർഷികം


 സംസ്ഥാന സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വാർഷികം

നെയ്യാറ്റിൻകര;കേരള സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കാരോട് മണ്ഡലം സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു . മെഡിസെഫിന്റെ അപാകതകൾ പരിഹരിച്ച് പെൻഷൻ ആയവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ നടപ്പാക്കണമെന്നും ശമ്പളപരിഷ്കരണം കുടിശ്ശികയും ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണമെന്നും ആവശ്യപ്പെട്ടു .മണ്ഡലം പ്രസിഡണ്ട് സി ആർ ദാസ് അധ്യക്ഷനായി സംസ്ഥാന പ്രസിഡൻറ് ജി പരമേശ്വരൻ നായർ മണ്ഡലം പ്രസിഡൻറ് പി വിജയകുമാർ പഞ്ചായത്ത് പ്രസിഡൻറ് എസ് അയ്യപ്പൻ നായർ വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് അഡ്വ ബാല ഗിരിജ അമ്മാൾ ,സംസ്ഥാന സമിതി അംഗം ആർ സജീവ് ,നിയോജകമണ്ഡലം സെക്രട്ടറി ശ്രീകുമാർ,ജില്ലാ കമ്മിറ്റി അംഗം കെ ശ്രീകുമാരൻ നായർ ,മണ്ഡലം സെക്രട്ടറി ,ജെ സി ഡേവിഡ് സിംഗ് ട്രഷറർ രാജു എന്നിവർ പ്രസംഗിച്ചു .പുതിയ ഭാരവാഹികളായി പ്രസിഡൻറ് ജെസി ഡേവിഡ് സെക്രട്ടറി ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു .

Previous Post Next Post