ഗുണ്ടായിസവും റാഗിങ്ങും;പോളിടെക്കിനിക്കി ലെ ഒന്നാം വർഷ വിദ്യാർഥി അവശനിലയിൽ


 ഗുണ്ടായിസവും റാഗിങ്ങും;

നെയ്യാറ്റിൻകര
പോളിടെക്കിനിക്കി ലെ ഒന്നാം വർഷ 
വിദ്യാർഥി അവശനിലയിൽ 


റാഗിംഗിന്റെ  മറവിൽ ഗുണ്ടായിസം ;
നെയ്യാറ്റിൻകര
പോളിടെക്കിനിക്കി ലെ ഒന്നാം വർഷ 
വിദ്യാർഥി അവശനിലയിൽ .



തിരുവനന്തപുരം :നെയ്യാറ്റിൻകര പെരുമ്പഴുതൂർ  പോളിടെക്കിനിക്കി ലെ   വിദ്യാർത്ഥി യാണ് റാഗിംഗിനെ   തുടർന്ന് അവശനിലയിൽ ആയത് .. ഒന്നാം വർഷ പോളിടെക്നിക് ഇൻസ്ട്രുമെന്റേഷൻ വിദ്യാർത്ഥിയായ ചെങ്കൽ സ്വദേശി അനൂപ്. ജി. ആണ് റാഗിംഗിനെ  തുടർന്ന്  പരിക്കേറ്റു  കഴിയുന്നത്. പെരുമ്പഴുതൂർ പോളിടെക്നിലെ മുതിർന്ന വിദ്യാർത്ഥികളായ എബിൻ , ആദ്യതിൻ , അനന്ദു, കിരൺ , തുടങ്ങിയ 20 തോളം  പേർ റാഗിംഗ് ചെയ്തായി പ്രിൻസിപ്പാൾന് വിദ്യാർത്ഥി പരാതി നൽകി . തലയ്ക്കും സ്വകാര്യ ഭാഗത്തും വയറിലും മർദ്ദനം ഏറ്റതായി പരാതിയുണ്ട്. അവശനിലയിലായ അനൂപിന് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സാധിക്കാത്ത അവസ്ഥയാണ് .

നവംബർ 14 ന് ഉച്ചയ്ക്ക് അനൂപ് ക്ലാസ്സിൽ ഇരിക്കമ്പോളാണ് സീനിയർ  ഒരു കൂട്ടം വിദ്യാർഥികൾ എത്തി റാഗിംഗ് നടത്തിയത്. സംഘത്തിൽ ഇരുപതോളം 
പേര് ഉണ്ടായിരുന്നു . റാഗിങ്ങ് ൻറെ പേരിൽ കൊടിയ മർദനമായിരുന്നു .

അന്വേഷണവിധമായി 4 വിദ്യാർത്ഥികളെ (എബിൻ , ആദ്യതിൻ , അനന്ദു, കിരൺ )സസ്പെൻഡ് ചെയ്തു. ഇവരുടെ മർദ്ദന ത്തെ തുടർന്ന് അവശനിലായ അനൂപ് ആദ്യം നെയ്യാറ്റിൻകര ജെനറൽ  ആശുപത്രിയിലും തുടർന്ന് ആയൂർവേദ ചികിത്സയിലുമാണ്. നെയ്യാറ്റിൻകര സി.ഐ പ്രവീൺ, എസ്.ഐ സജീവ് എന്നിവരുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.(FIR-2055/ 2023 NTA ) 

വർഷങ്ങളായി 
നെയ്യാറ്റിൻകര പോളിടെക്നിക് മയക്കുമരുന്ന് മാഫിയകളുടെ പിടിയിലാണ്. നിരവധി തവണ പോളിടെക്കിനിക്കിനുള്ളിൽ  സംഘർഷം ഉണ്ടാകുന്നതായും.
 ഗുണ്ട മാഫിയകളെ ഭയന്ന് പരാതി നൽകാൻ റാഗിംഗിന് വിധേയമായ വിദ്യാർഥികൾ ഭ യക്കുന്നതായും നാട്ടുകാർ.
മയക്കു മരുന്ന് മാഫിയ ക്രിമിനൽ പശ്ചാത്തലമുള്ള വിദ്യാർഥികളെ 
ഉപയോഗിച്ചു നിരോധിച്ച മയക്കു മരുന്നുകൾ വിപണനവും നടത്തുന്നതായി ആക്ഷേപമുണ്ട് .
Previous Post Next Post