ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം
നെയ്യാറ്റിൻകര;ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ്റെ സമ്മേളനം കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ടീച്ചേഴ്സ് ആഡിറ്റോറിയത്തിൽ വച്ച് നടത്തി .സംസ്ഥാന പ്രസിഡൻ്റ് ശ്രീമതി ശാരിക ഇടമറുക് അദ്ധ്യക്ഷത വഹിച്ച് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി ചിത്രം ഷാജി സ്വഗതം ചെയ്ത യോഗം രാവിലെ ആരംഭിച്ചു.ആൾകേരളനൃത്തനാടകനൃത്തനാടകഅസോസ്സിയേഷൻ സമ്മേളനം വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു . യോഗത്തിൽ സംസ്ഥാന സെക്രട്ടറി ശ്രീ രാഗേഷ് ഇടക്കണ്ടത്തിൽ, സംസ്ഥാന ജോ : സെക്രട്ടറി ഉണ്ണിസർഗ്ഗ വീണ, ജില്ലാ പ്രസിഡൻ്റായി തെരെഞ്ഞെടുത്ത ശ്രീ ഷിബു പാർത്ഥസാരഥി,സംസ്ഥാന വൈ പ്രസിഡൻ്റ് ശ്രീ സജിത് കുമാർ, ട്രഷറർ ശ്രീമതി വൈഷ്ണവി തുടങ്ങിയവർ സംസാരിച്ചു.സംഗീത നാടക അക്കാഡമി പുരസ്കാര മത്സര ഇനത്തിൽ നൃത്തനാടകത്തെയും കലാകാരെയും ഉൾപ്പെടുത്തണമെന്നും സർക്കാർ കലാകാർക്ക് നല്കുന്ന ആനുകൂല്യങ്ങളിൽ നൃത്തനാടകകലാലാകാരെയും ഉൾപ്പെടുത്തണമെന്നുമുള്ള വിവിധ ആവശ്യങ്ങളെ പറ്റിയും നിവേദനം നല്കാൻ യോഗം തീരുമാനിച്ചു.സംസ്ഥാന അംഗങ്ങളായ സുധർമ്മ , അജിത് പെരിങ്ങമ്മല, സൗമിനി തുടങ്ങിയവരും സംസാരിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ശ്രീചിത്രം ഷാജി കൃതഞ്ജതരേഖപ്പെടുത്തി.