അശരണർക്കും ആലംബ ഹീനർക്കും കൈത്താങ്ങായി ഒരു പോലീസ് ഓഫീസർ


 നെയ്യാറ്റിൻകരയിൽ അശരണർക്കും ആലംബ ഹീനർക്കും  കൈത്താങ്ങായി ഒരു പോലീസ്  ഓഫീസർ 

തിരുവനന്തപുരം; നെയ്യാറ്റിൻകരയിൽ അശരണർക്കും ആലംബ ഹീനർക്കും  കൈത്താങ്ങായി ഒരു പോലീസ്  ഓഫീസർ .പോലീസ് സേനയിലെ കൃത്യ നിർവഹണത്തിന് ശേഷം ശേഷിക്കുന്ന സമയത്തു ജീവകാരുണ്ണ്യ 
പ്രവർത്തനത്തിന്  സമയം കണ്ടെത്തി അശരണരെ സഹായിക്കുന്ന രീതി തുടരുകയാണ്  ഈപൊലീസ് ഓഫീസർ .
കഴിഞ്ഞ ദിവസം ഒരു പോലീസ്  ഓഫീസർ ഉച്ചക്ക് നെയ്യാറ്റിൻകര ആലുമൂട്ടിൽ അംഗപരിമിതനായ വൃദ്ധനെ പൈപ്പിൽ നിന്ന് വെള്ളമെടുത്തു കുളിപ്പിക്കുന്നത് കണ്ട് ചില നാട്ടുകാരും അത്ഭുതത്തോടെയാണങ്കിലും കൂടെ കൂടി .ഈ ഉദ്യോഗസ്ഥൻറെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും മാതൃകാപരവുമാ ണ് .  കുറെ വർഷമായി നെയ്യാറ്റിൻകര ടൗണിൽ കടത്തിണ്ണയിലാണ് അംഗപരിമിതനായഈ ഒരു  വൃദ്ധൻ കഴിച്ചുകൂട്ടുന്നത് .ചൂട് കൂടിയത് കാരണം രാത്രിയിൽ ഇയാൾക്ക് മിക്കവാറും ഉറക്കമില്ല .പകൽ സമയം വളരെ ബുദ്ധിമുട്ടുന്നത് കാണാം പരസഹായമില്ലാതെ സ്വയം കുളിക്കാൻ വൃദ്ധന് സാധ്യമല്ല .കൈക്കും ഒരുകാലിനും സ്വാധീനക്കുറവുണ്ട് .
നെയ്യാറ്റിൻകര ട്രാഫിക് പോലീസ് സ്റ്റേഷനിലെ  പോലീസ്  ഓഫീസർ ആയ ഷൈജു.എസ്‌.ബി  പതിവുപോലെ  ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോകുന്നവേളയിൽ റോഡരുകിൽ ഇരുന്നയാളോട്  കുശലം ചോദിക്കവേ ഒന്ന് കുളിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ടു .ഒട്ടും മടിക്കാതെ പറ്റിയഒരുസ്ഥലം   കണ്ടെത്തി കുളിക്കാൻ സഹായിച്ചു .മുഷിഞ്ഞ വസ്ത്രത്തിനു പകരം പുതിയ വസ്ത്രവും വാങ്ങിക്കൊടുത്തു .ജോലിക്കിടയിലും സമയംകണ്ടെത്തി ഇത്തരം സൽപ്രവർത്തികൾ ചെയ്യുന്നവർ
കേരളപോലീസിൽ ഉണ്ടന്നുള്ളത്  സേനക്ക്  മാറ്റുകൂട്ടും .


Previous Post Next Post