പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം.

 

 പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം.
തിരുവനന്തപുരം ;സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം. പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റേയും സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. മെഡിക്കല്‍ കോളേജുകളിലെ പദ്ധതികള്‍ പ്രത്യേക പരിഗണന നല്‍കി പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു. 
പ്രവൃത്തി ഷെഡ്യൂള്‍ തയ്യാറാക്കി നിര്‍മ്മാണം നടത്തും. ഷെഡ്യൂള്‍ അനുസരിച്ച് പ്രവൃത്തി നടത്തുന്നുവെന്ന് നേരിട്ട് ഉറപ്പു വരുത്താന്‍ കെട്ടിട വിഭാഗം ചീഫ് എഞ്ചിനിയറെ ചുമതലപ്പെടുത്തി. ചീഫ് എഞ്ചിനിയര്‍ പ്രവൃത്തി സംബന്ധിച്ച പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കും. 

     ഭരണാനുമതി ലഭിച്ച പദ്ധതികള്‍ സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കും. സാങ്കേതികാനുമതി ലഭിച്ചിട്ടില്ലാത്ത എല്ലാ പ്രവൃത്തികളും കൃത്യമായ സമയക്രമം നിശ്ചയിച്ച് സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. ഡിസെന്‍ നിശ്ചിത സമയത്ത് തന്നെ ലഭ്യമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Previous Post Next Post