പൊലീസ് തലപ്പത്ത് അഴിച്ചുപണി, ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും മാറ്റി

 

പൊലീസ് തലപ്പത്ത് അഴിച്ചുപണി, ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും മാറ്റി
 എം.ആർ.അജിത്ത് കുമാർ പുതിയ IPS വിജിലിയൻസ് ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ക്രൈംബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും ജയിൽ മേധാവിയെയും ട്രാൻസ്പോർട് കമ്മീഷണറെയും മാറ്റി. സുദേഷ് കുമാർ ജയിൽ മേധാവിയാകും. എസ്.ശ്രീജിത്തിനെ ട്രാൻസ്പോർട്ട് കമ്മീഷണറായി നിയമിച്ചു. ജയിൽ മേധാവി സ്ഥാനത്ത് നിന്ന് മാറുന്ന ഷെയ്ക്ക് ദർവേഷ് സാഹിബാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. ട്രാൻസ്പോർട് കമ്മീഷണറായിരുന്ന എം ആർ അജിത് കുമാർ വിജിലൻസ് മേധാവിയാകും. 
Previous Post Next Post